പുതിയ ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. 'മൈസ' എന്ന തന്‍റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായാണ് താരം കേരളത്തിലെത്തിയിരിക്കുന്നത്. ഇതിനിടയ്ക്ക് നടി കൊച്ചിയെ പറ്റി പങ്കുവച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കൊച്ചി എന്ന് തെറ്റിദ്ധരിച്ച് ആതിരപ്പിള്ളിയെ പറ്റിയായിരുന്നു രശ്മികയുടെ പോസ്റ്റ്.
'കൊച്ചിയില്‍ എന്തുമാത്രം കാടുകളാണ്. പ്രാണികളും, വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും വര്‍ക്ക് ഔട്ടും മഴയും ഒപ്പം ഓട്ടവും ആക്ഷനും മുട്ടും കണങ്കാലുകളും കെട്ടിമുറുക്കുകയും ഉയരപ്പേടിയെ നേരിടുകയും എല്ലാം നന്നായി പോവുമെന്ന് പ്രതീക്ഷിക്കുയും ചെയ്യുന്നു, എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി പറയുകയാണ്, ഈ പരിസരിത്തുകൂടി നടക്കുമ്പോള്‍ സൂക്ഷിക്കുക, വലിയ ശബ്ദത്തില്‍ അലാറം വച്ച് എഴുന്നേല്‍ക്കുകയാണ്, പിന്നേയും കിടന്നുറങ്ങാതിരിക്കാന്‍, പിന്നെ കുറച്ച് പഴംപൊരി കഴിക്കാന്‍, അല്ല കുറച്ചേറെ കഴിക്കാന്‍. കുറച്ചു കൂടുതലാണ്,' എന്നാണ് രശ്മിക കുറിച്ചത്.
എന്നാല്‍ കാടും വെള്ളച്ചാട്ടവും മഴയുമൊക്കെ വച്ച് രശ്മിക കൊച്ചിയെന്ന് കുറിച്ചത് യഥാര്‍ഥത്തില്‍ ആതിരപ്പിള്ളിയെ കുറിച്ചായിരുന്നു. പിന്നാലെ മലയാളികള്‍ കമന്‍റില്‍ തെറ്റ് തിരുത്തി. ചിത്രത്തിലുള്ളത് തൃശ്ശൂരെന്നും ആതിരപ്പിള്ളിയെന്നും തിരുത്തിയുള്ള കമന്‍റികളെത്തി. ഒരു കമന്‍റിന് രശ്മിക മറുപടിയും നല്‍കി. 'ശരിയാണ്, ഞങ്ങള്‍ കൊച്ചിയിലും തൃശൂരും ഷൂട്ട് ചെയ്തിരുന്നു' എന്നാണ് താരം മറുപടി കൊടുത്തത്.