Image: Manorama
ബോളിവുഡ്, തെന്നിന്ത്യന്‍ നടി പൂജ ഹെഗ്ഡെ പ്രണയത്തിലെന്ന് അഭ്യൂഹം. ബോളിവുഡ് താരം രോഹന്‍ മെഹ്റയ്ക്കൊപ്പം പലതവണ കണ്ടതോടെയാണ് അഭ്യൂഹം ശക്തമാകുന്നത്. ഡിന്നറിനായും മറ്റ് പരിപാടികള്‍ക്കായും പൂജയും നടന്‍ രോഹന്‍ മെഹ്റയും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രണയവാര്‍ത്തകള്‍ പരക്കുന്നത്.
ഏതാനും വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പൂജയോ രോഹന്‍ മെഹ്റയോ ഈ അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കുന്നില്ല. ഇതാണ് ആരാധകരില്‍ വീണ്ടും സംശയം ശക്തിപ്പെടുത്താന്‍ കാരണമായത്.
മുംബൈയിലെ ഹോട്ടല്‍ പരിസരത്തു നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വാര്‍ത്തകള്‍ സജീവമാകുന്നത്. ഹോട്ടലില്‍ നിന്നിറങ്ങിയ ഇരുവരും കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളാണ് വ്യക്തമാകുന്നത്.
മുംബൈയിലെ ഒരു ഹോട്ടൽ പരിസരത്താണ് ഇരുവരേയും ഒന്നിച്ചുകണ്ടത്. ഇതിന്റെ വീഡിയോകളും പുറത്തുവന്നു. റസ്റ്റോറന്റിൽനിന്ന് ഇറങ്ങിവന്ന ഇരുവരും ഒരേ കാറിൽ കയറിപ്പോവുന്നത് വീഡിയോയിൽ കാണാം. സെയ്ഫ് അലിഖാന്‍ നായകനായ ബസാര്‍ എന്ന ചിത്രത്തിലൂടെയാണ് രോഹന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ സഞ്ജയ് ലീലാ ബെൻസാലിയുടെ സംവിധാനസഹായിയായും രോഹൻ പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ വിനോദ് മെഹ്റയുടേയും കിരണ്‍ മെഹ്റയുടേയും മകനാണ് രോഹന്‍ മെഹ്റ.