ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ തിളങ്ങിയ ഗായികാണ് ജാസ്മിൻ. പുതിയ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏപ്രില്‍19ന് അഹമ്മദാബാദിലായിരുന്നു ലൈവ് ഷോ. ഷോയ്ക്കിടെ നടത്തിയ പ്രകടനങ്ങളാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. വേദിയിൽ ഗാനമാലപിക്കുന്നതിനിടെ തന്‍റെ തലയിലേക്ക് വെള്ളമൊഴിച്ച ഗായികയുടെ പ്രകടനം അതിരുകടന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

ഹിറ്റ് ഗാനമായ 'ശരാരത്' പാടുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലെഹങ്ക ചോളിയണിഞ്ഞ് സ്റ്റേജിലെത്തിയ ജാസ്മിൻ, ശരാരത്ത് എന്ന ഗാനം ആലപിച്ച് സ്റ്റേജിൽ ചുവടുവെക്കുകയും അതിനിടെ സ്വന്തം ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും ചെയ്തിരുന്നു പ്രകടനം ആവേശമായതോടെ ജാസ്മിൻ മൈക്ക് താഴ്ത്തിവെക്കുകയും എന്നാൽ പാട്ട് പശ്ചാത്തലത്തിൽ കൃത്യമായി തുടരുകയും ചെയ്തുഇത് ഗായിക വെറും 'ലിപ് സിങ്കിംഗ്' (ചുണ്ടനക്കം) മാത്രമാണ് നടത്തുന്നതെന്നും തത്സമയം പാടുന്നില്ലെന്നുമുള്ള ആരോപണത്തിന് ബലമേകി. ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകളും ഗായിക വേദിയിൽ അവതരിപ്പിച്ചിരുന്നു. ലൈവ് കോൺസെർട്ടിന് ടിക്കറ്റെടുത്ത് എത്തുന്നവരെ കബളിപ്പിക്കുകയാണെന്നും പാടുന്നതിനേക്കാൾ കൂടുതൽ അഭിനയിക്കാനാണ് ജാസ്മിൻ താല്പര്യപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ കമന്‍റുകൾ നിറയുകയാണ്.

ഗായികയുടെ വേഷവിധാനത്തെയും സ്റ്റേജിലെ പെരുമാറ്റത്തെയും പരിഹസിച്ച് ഒട്ടേറെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. "രണ്ട് പാട്ടുകൾ ഹിറ്റായതോടെ ഓവറാക്ടിംഗ് കൂടിപ്പോയി" എന്ന പരാഹാസമാണ്  ഇൻസ്റ്റാഗ്രാമിലും എക്സിലും ഉയരുന്നത്. എന്നാൽ ജാസ്മിന്‍റെ സ്റ്റേജ് എനർജിയെയും പ്രകടനത്തെയും പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രം 'കിക്ക്' എന്ന സിനിമയിലെ 'യാർ നാ മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ ശ്രദ്ധേയയായത്.

 

പലരും എന്ത് അസംബന്ധമാണിതെന്നും എന്തിനാണ് ലിപ് സിങ്ക് ചെയ്യുന്നതെന്നും ചോദിച്ച് രംഗത്തെത്തി. ലൈവ് കോൺസെർട്ടുകളിൽ പോലും ഇവർ നേരിട്ട് പാടുന്നില്ല, ഇതിനെയാണോ ലൈവ് പെർഫോമൻസ് എന്ന് വിളിക്കുന്നത് ഇത് ഫേക്ക് പെർഫോമൻസ് ആണ് എന്നുമെല്ലാം വിമർശകർ ചോദിക്കുന്നു.എന്നാൽ ഗായികയ്ക്ക് പിന്തുണയുമായി ആരാധകർ മുന്നോട്ടുവന്നിട്ടുണ്ട്. 

 

സൽമാൻ ഖാന്‍റെ 'കിക്ക്' എന്ന ചിത്രത്തിലെ 'യാർ ന മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സ്ട്രീറ്റ് ഡാൻസർ 3ഡി-യിലെ ഇല്ലീഗൽ വെപ്പൺ 2.0, മുൻജ്യയിലെ 'തരസ് നി ആയ തുജ്കോ', തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ശ്രദ്ധേയമായി.അടുത്തിടെ ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായി പുറത്തിറങ്ങിയ 'ധുരന്ധർ' (Dhurandhar), അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ ദി റിവഞ്ച്' എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ഗായിക വലിയ ജനപ്രീതി നേടുകയും ചെയ്തു. ജാസ്മിൻ പാടിയ ടൈറ്റിൽ ട്രാക്കും, 'ശരാരത്ത്' (Shararat), 'ജായിയേ സഞ്ജന' എന്നീ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ഈ വലിയ വിജയങ്ങൾക്കിടയിലാണ് ഗായികയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നത്.

ENGLISH SUMMARY:

Jasmine singer faced backlash for her recent stage performance where she poured water on herself during a live show. Critics accused her of lip-syncing and exaggerated acting instead of genuine singing.