കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന ഗ്ലോബല്‍ താരമാണ് ഖാബി ലെയിം. വാക്കുകളില്ലാത്ത സിംപിള്‍ റിയാക്ഷന്‍ വീഡിയോകളിലൂടെ ലോകമെങ്ങും ശ്രദ്ധ നേടിയ ഖാബിക്ക് ഇന്ന് 160 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഫോര്‍ബ്സ് കണക്കുകള്‍ പ്രകാരം ഏകദേശം 20 ദശലക്ഷം ഡോളര്‍ (ഏകദേശം 165 കോടി രൂപ) ആസ്തിയുള്ള സോഷ്യല്‍ മീഡിയ ഐക്കണാണ് അദ്ദേഹം. സെനഗലില്‍ ജനിച്ച് ഇറ്റലിയില്‍ വളര്‍ന്ന ഖാബി, ഫാക്ടറി ജോലി നഷ്ടപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയിലേക്ക് കടന്നത്. 

എന്നാല്‍ പൊതുവേദികളില്‍നിന്ന് സ്വകാര്യജീവിതം അകറ്റി നിര്‍ത്തിയിരുന്ന ഖാബി, ഇപ്പോള്‍ വ്യക്തിപരമായ വിഷയത്തെ തുടര്‍ന്ന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മോഡലായ വെൻഡി തെംബെലിഹ്‌ലെ ജുവലുമായി ഖാബി ഔദ്യോഗികമായി വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹമോചന നടപടികള്‍ക്കിടയില്‍ ഖാബിയുടെ സ്വത്തുസംബന്ധമായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഏകദേശം 160 കോടി രൂപയുടെ സ്വത്തുക്കള്‍ പിതാവിന്റെ പേരിലാക്കിയെന്നാണ് പ്രചരിക്കുന്ന വിവരം. ഇതോടെ ഖാബിയുടെ പേരില്‍ വലിയ ആസ്തികള്‍ ഇല്ലാത്തതിനാല്‍, വിവാഹമോചന കരാറില്‍ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നുവരുന്നത്. 2023 നവംബറില്‍ അതീവ രഹസ്യമായി നടന്ന വിവാഹം ആറുമാസത്തിനുള്ളില്‍ തന്നെ തകരാറിലായെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ വേര്‍പിരിയല്‍ റിപ്പോര്‍ട്ടുകള്‍ അതിന് കൂടുതല്‍ ബലം നല്‍കുകയാണ്.

ENGLISH SUMMARY:

Khaby Lame, a global social media star, is unexpectedly in the news again due to personal matters, specifically reports of his official separation from model Wendy Thembelihle. This breaakup has sparked discussions on social media regarding his assets, with circulating information suggesting he transferred significant wealth to his father's name to potentially mitigate financial liabilities in the divorce.