പൊതുവേദിയില്‍ മമ്മൂട്ടിയോട് ഉമ്മ ചോദിച്ച് പെണ്‍കുട്ടി. കുട്ടിയുടെ നെറ്റിയില്‍ ഉമ്മ നല്‍കിയാണ് മമ്മൂട്ടി കുഞ്ഞ് ആരാധികയെ സന്തോഷിപ്പിച്ചത്. ബോള്‍ഗാട്ടി പാലസില്‍ വച്ചു നടത്തിയ ആരാധക സംഗമത്തിലാണ് ഈ മുഹൂര്‍ത്തം. താരത്തിന്‍റെ വിഡിയോ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് പങ്കുവച്ചത്. കുട്ടി മമ്മൂട്ടിയോട് ഉമ്മ ചോദിക്കുന്നതും അദ്ദേഹം നെറ്റിയില്‍ ഉമ്മ നല്‍കുന്നതും വിഡിയോയിലുണ്ട്.
അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം പേട്രിയറ്റിന്‍റെ റിലീസിങ് നീട്ടിയിട്ടുണ്ട്. മമ്മൂട്ടിയെയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന പേട്രിയറ്റ് നേരത്തേ ഏപ്രിൽ 23ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചിത്രം മേയ് 1 ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഏപ്രിൽ നാലിന് നടക്കും. വൈകുന്നേരം ആറ് മണിക്ക് തൃശൂർ രാഗം തിയറ്ററിൽ മമ്മൂട്ടി ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തിയറ്ററിൽ മോഹൻലാൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുക. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്.