Image: Instagram, Diya Krishna

Image: Instagram, Diya Krishna

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാനായതിന്റെ സന്തോഷം വാക്കുകളിലൊതുങ്ങില്ലെന്ന് ദിയ കൃഷ്ണ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റ് ആയിരുന്നു ഇതെന്നും ആ കൂടിക്കാഴ്ചയു‌ടെ സന്തോഷവും അമ്പരപ്പും തന്നില്‍ നിന്നും വിട്ടുപോയില്ലെന്നും ദിയ പറയുന്നു. 

മോദിക്കൊപ്പമുള്ള ചിത്രം ദിയ കൃഷ്ണ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിനൊപ്പം ചിലവഴിച്ചെന്നും താനും തന്റെ കുടുംബവും ഈ ദിവസം ജീവിതത്തില്‍ മറക്കില്ലെന്നും ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിയ്ക്കുന്നു. ഈ കൂടിക്കാഴ്ച സാധ്യമാക്കി തന്നതിന് അച്ഛന് നന്ദിയെന്നും ദിയ കൃഷ്ണ പറയുന്നു. 

family-diya

Image: Instagram, Diya Krishna

നടന്‍ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദിയാ കൃഷ്ണ ചിത്രം പങ്കുവച്ചത്. മോദിയും ദിയയും ഒരേ നിറത്തില്‍ വസ്ത്രം ധരിച്ചതെങ്ങനെയെന്ന് ചിത്രത്തിനു താഴെ കമന്റുകള്‍ നിറയുന്നുണ്ട്. തൂവെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 

Diya Krishna's Joyful Meeting with PM Modi:

Dhiya Krishna expressed her immense joy at meeting Prime Minister Narendra Modi, describing it as the biggest fan moment of her life. The unforgettable experience and overwhelming happiness from the encounter with the PM continue to linger with her.