തന്‍റെ പ്രിയതാരത്തിനൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ ആന്‍റണി വര്‍ഗീസ് (പെപ്പേ). തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കൊപ്പമുളള ചിത്രമാണ് 'മറ്റൊരു ഫാന്‍ ബോയ് മൊമന്‍റ്' എന്ന കുറിപ്പിനൊപ്പം ആന്‍റണി പങ്കുവച്ചത്. സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആന്‍റണി ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സൂര്യയുമൊത്തുളള ഈ ചിത്രം പങ്കുവയ്ക്കാന്‍ 276 ദിവസം താന്‍ കാത്തിരുന്നെന്ന് ആന്‍റണി പറയുന്നു. വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്നും സൂര്യയുമൊത്തുളള നിമിഷം മനോഹരമായിരുന്നെന്നും ആന്‍റണി കുറിച്ചു.
ആന്‍റണി പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'മറ്റൊരു ഫാന്‍ ബോയ് നിമിഷം ക്യാമറയില്‍ പകര്‍ത്തി. 276 ദിവസമാണ് ഈ ചിത്രം പങ്കുവയ്ക്കാനായി കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. വളരെ ബുദ്ധിമുട്ടേറിയ ഒരു സംഘട്ടനരംഗം അദ്ദേഹം മനോഹരമാക്കി മാറ്റുന്നതും കാണാനിടയായി. അദ്ദേഹവുമായി സംസാരിക്കാനും ഒരു ഫ്രെയിമില്‍ ഒരുമിച്ച് നില്‍ക്കാനുമായതില്‍ അതിയായ സന്തോഷം. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ആവശ്യപ്പെടാനാകുക? സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു- ആന്‍റണി കുറിച്ചു.
മമിത ബൈജുവാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാധിക ശരത്കുമാര്‍ രവീണ ടണ്ടന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം അയാം ഗെയിം, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്നിവയാണ് ആന്റണി വര്‍ഗീസിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.