നടി അനശ്വര രാജന്‍റെ ഗ്ലാമർ ചിത്രങ്ങളാണ് സൈബറിടത്ത് ചർച്ച. ജി.വി. പ്രകാശ് നായകനായ തമിഴ് ചിത്രം ‘ലക്കി ദ് സൂപ്പർസ്റ്റാറി’ൽ നിന്നുള്ള രംഗങ്ങളാണിത്. ഫെബ്രുവരി 20ന് ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ഒടിടി റിലീസ് ചെയ്തതോടെ സിനിമയിൽ നിന്നുള്ള അനശ്വരയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
നടിയെ വിമർശിച്ചും ചിലർ എത്തുന്നുണ്ട്. തമിഴിലെത്തുമ്പോൾ എന്തിന് ഗ്ലാമറാകുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. നടിയെ പിന്തുണച്ചും ആരാധകർ രംഗത്ത് എത്തുന്നുണ്ട്, ഉദയ് മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് ‘ലക്കി ദ് സൂപ്പർസ്റ്റാർ’. അനശ്വരയുടെ നാലാമത്തെ തമിഴ് ചിത്രമാണിത്.