ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര തിരിച്ച് നടി ഷക്കീല. നടിയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല മക്കയിലേക്ക് യാത്രയാകുന്ന വിഡിയോ പങ്കുവെച്ചത്. 

സുഹൃത്തുക്കൾ എല്ലാം ഒന്നിച്ചാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. ‘സന്തോഷകരമായ യാത്ര നേരുന്നു, അമ്മ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.

ഏതാനും നാളുകൾക്കു മുമ്പ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തു എന്നും അതിൽ നിന്നും തനിക്ക് പുറത്തു വരാൻ ആഗ്രഹം ഉണ്ടെന്നും ഷക്കീല പറഞ്ഞിരുന്നു. ഇതിന് അല്ലാഹു നിങ്ങളെ പുറത്തെത്തിക്കും നിങ്ങൾ അതിനുവേണ്ടി പ്രാർത്ഥിക്കണം ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും എന്നാണ് അന്ന് മുംതാസ് മറുപടി നൽകിയത്.