manju-neck

TOPICS COVERED

കഴിഞ്ഞ ദിവസമാണ് ഭാവന നായികയായ 'അനോമി' തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ പ്രദര്‍ശനം കാണാനായി നടി മഞ്ജു വാര്യരും എത്തിയിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടിയുടെ കഴുത്തിലെ പാച്ച് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്.

കഴുത്തിലായി മഞ്ഞ നിറത്തിലുള്ളൊരു പാച്ച് ഒട്ടിച്ചിരുന്നു മഞ്ജു വാര്യര്‍. ഇത് എടുത്തു കാണിക്കുന്ന വീഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്.

എന്നാല്‍ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ലെന്നും മോഷന്‍ സിക്ക്നസ് പാച്ച് ആണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശ്വാസത്തിലാണ്. യാത്രയ്ക്കിടയില്‍ അനുഭവപ്പെടുന്ന തലകറക്കം, ഛര്‍ദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷന്‍ സിക്ക്നസ് പാച്ചുകള്‍ ഉപയോഗിക്കുന്നത്.

സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതില്‍ അടങ്ങിയിരിക്കുന്ന മരുന്ന് ചര്‍മ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കര്‍ണ്ണത്തിലെ ബാലന്‍സിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ENGLISH SUMMARY:

Manju Warrier's recent appearance at the screening of Bhavana's film 'Anomi' sparked concern among fans due to a yellow patch on her neck. This motion sickness patch, used to alleviate travel-related symptoms, has now brought relief to her followers after clarification.