സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അനാര്‍ക്കലി മരിക്കാര്‍. പിന്നാലെ കമന്‍റ് ബോക്സില്‍ നടിയുടെ ആരാധകരും കൂടി. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് ആരാണെന്നാണ്. കാരണം ചിത്രത്തിന്‍റെ ക്യാപ്ഷന്‍ തന്നെ. 'അവന്‍ ഇതിനെ ക്രിഞ്ച് എന്ന് വിളിക്കുന്നു, ഞാന്‍ സ്നേഹമെന്നും' എന്നാണ് ക്യാപ്ഷന്‍. ഇതോടെ ഒപ്പമുള്ളത് പ്രണയിതാവാണോ എന്നാണ് കമന്‍റിലാകെ ചോദ്യം. ഒപ്പമുള്ള സുഹൃത്തിനെ അവ്യക്തമായാണ് പോസ്റ്റില്‍ കാണുന്നതും. 

മുന്‍പ് അമീന്‍ ബാരിഫ് എന്ന സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന അനാര്‍ക്കലിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. 'നീ ഏഴ് പിറന്നാളുകൾ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് അന്ന് അനാർക്കലി കുറിച്ചത്. ആ സുഹൃത്ത് തന്നെയാണോ പുതിയ പോസ്റ്റിലും എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 

‘ഇന്നസെന്‍റ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അനാര്‍ക്കലിയുടെ ചിത്രം. അല്‍ത്താഫ് സലിം ആയിരുന്നു ചിത്രത്തില്‍ നായകന്‍. ജഗതി ശ്രീകുമാര്‍ ഇടവേളക്ക് ശേഷം തിരിച്ചുവരുന്ന ‘വല’യിലും അനാര്‍ക്കലി പ്രധാനകഥാപാത്രമാണ്. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സിനിമയില്‍ ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഗണേഷ് കുമാർ, ഭഗത് മാനുവൽ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ENGLISH SUMMARY:

Anarkali Marikar is a popular Malayalam actress. She recently shared a picture with a friend, sparking curiosity among fans about her relationship status.