Image: Facebook,Mohanlal
വര്‍ഷങ്ങളായി മലയാളികള്‍ ലാലേട്ടനെ കാണുന്നത് താടിവച്ച രൂപത്തിലാണ്, ഇന്നിതാ താടിവടിച്ച് ക്ലീന്‍ ഫെയ്സുമായെത്തിയ ലാലേട്ടനെ കണ്ട് ആരാധകര്‍ അമ്പരന്നു. താടിവച്ച ലാലേട്ടനെ കാണാന്‍ എത്രമാത്രം കൊതിക്കുന്നോ സമാനമായ രീതിയിലാണ് ആ തെളിഞ്ഞ മുഖം കാണാനും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
ഒടിയന്‍ സിനിമയ്ക്കു ശേഷം വന്ന സിനിമകളിലെല്ലാം താടിയുള്ള ലാലേട്ടനെയാണ് നമ്മള്‍ കണ്ടത്. ലൂസിഫര്‍, ഇട്ടിമാണി, കാപ്പാന്‍, ബിഗ് ബ്രദര്‍, ദൃശ്യം 2, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത് മാന്‍, മോണ്‍സ്റ്റര്‍, എലോണ്‍, ജയിലര്‍, നേര്, മലൈക്കോട്ടൈ വാലിബന്‍, ബറോസ്, എമ്പുരാന്‍, തുടരും, കണ്ണപ്പ, ഹൃദയപൂര്‍വം, ഭഭബ, വൃഷഭ, എന്നീ സിനിമകളിലും ദൃശ്യം 3, പാട്രിയറ്റ് എന്നീ റിലീസാകാനിരിക്കുന്ന ചിത്രങ്ങളിലും താടിവച്ചുള്ള ഗെറ്റപ്പാണ് ലാലേട്ടന്.
ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി ചിത്രമായ ‘എല്‍366’ന്റെ ഭാഗമായാണ് താടിവടിച്ചിരിക്കുന്നത്. ‘ചുമ്മാ’ എന്ന ക്യാപ്ഷനോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അത്ര ചുമ്മാതല്ല എന്നാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. ബാബാ കല്യാണി സിനിമയിലെ ലുക്കാണിതെന്നും പൊലീസ് വേഷമാണ് വരാനിരിക്കുന്നതെന്നും കമന്റുകളുണ്ട്. വിന്റേജ് ലാലേട്ടന്‍ ഈസ് ബാക്ക് എന്നും പറയുന്നുണ്ട് ചിലര്‍.