നടനും, നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ, ലീഡർ, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്.
‘യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നും എന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്. ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.