ക്രിസ്മസ് കളറാക്കാന്‍ മോഹന്‍ലാലിന്റെ വൃഷഭ മുതല്‍ പ്രിയതാരങ്ങളുടെ ഒരുപിടി ചിത്രങ്ങള്‍ ഇന്ന് തിയറ്ററിലെത്തും. ആറോളം ചിത്രങ്ങളാണ് ഇന്നെത്തുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൃഷഭ തിയറ്ററിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാാധകര്‍. നന്ദ കിഷോര്‍ സംവിധാനം ചെയ്യ്്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണ്. മോഹന്‍ലാലിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ വലിയ കാന്‍വാസില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. നിവിന്‍പോളി അജുവര്‍ഗീസ് കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന ചിത്രം സര്‍വ്വം മായ സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ സത്യനാണ്. റിലീസിന് മുന്‍പേ വിവാദങ്ങള്‍ നേരിട്ട ഷെയിന്‍ നിഗം ചിത്രം ഹാല്‍ സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമെന്നാണ് സൂചന. വീരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ആഘോഷം ക്രിസ്മസ് റിലീസായി എത്തുന്നു. നരേന്‍ നായകനായി എത്തുന്ന ചിത്രം അമല്‍ കെ. ജോബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണിമുകുന്ദനും അപര്‍ണബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മിണ്ടിയും പറഞ്ഞും ഇന്ന് തിയറ്ററിലെത്തുന്നു. ഫാമിലി എന്റര്‍ടെയ്നറായ ചിത്രം അരുണ്‍ ബോസാണ് സംവിധാനം.