ഒരിക്കല്‍ നാടാകെ അറിഞ്ഞിരുന്ന അഭിനന്ദിച്ചിരുന്ന താരം പൊടുന്നനെ യാചകനായി മാറുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നിക്ക്ലോഡിയൻ ചാനലിലെ പ്രശസ്തമായ പരമ്പരയിലൂടെ ശ്രദ്ധേയനായ ടൈലർ ചേസിനെയാണ് ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവിൽ ഭിക്ഷയെടുക്കുന്ന നിലയില്‍ കണ്ടെത്തിയത്.
2007ലാണ് അവസാനമായി ടൈലറിനെ അരങ്ങില്‍ കണ്ടത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആരാധകരെ സൃഷ്ടിച്ച താരം ഇന്ന് അവര്‍ക്ക് മുന്നില്‍ യാചിക്കുകയാണ്. കലിഫോര്‍ണിയയിലെ തെരുവുകളിലാണ് ടൈലറിനെ കണ്ടെത്തിയത്. അഴുക്കുനിറഞ്ഞ പാന്‍റാണ് ടൈല്‍ ധരിച്ചിരിക്കുന്നത്. ഇത് ഊരിപോകാതിരിക്കാന്‍ കൈകള്‍ കൊണ്ട് മുറുക്കി പിടിച്ചിട്ടുമുണ്ട്. തന്നെ ഒരാള്‍ തിരിച്ചറിഞ്ഞതിന്‍റെ സന്തോഷവും അദ്ദേഹത്തിന്‍റെ മുഖത്ത് കാണാം.
'നെഡ്‌സ് ഡിക്ലാസിഫൈഡ്' എന്ന പരമ്പരയിലെ മാർട്ടിൻ എന്ന കഥാപാത്രമാണ് ടൈലറിന് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. ഗുഡ് ടൈം മാക്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം ചുവടുവെക്കുന്നത്. ലാ നോയര്‍ എന്ന ചിത്രത്തിലാണ് ടൈലര്‍ അവസാനമായി അഭിനയിച്ചത്.