ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18ന് ആഗോള റിലീസായി എത്തും. ചിത്രത്തിന്‍റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചു. എറണാകുളത്തെ പ്രമുഖ തിയറ്ററുകളിൽ സീറ്റുകൾ ഒട്ടുമിക്കതും ഫാൻസ് ഷോയിക്കായി ബുക്കിങ് ആയിരിക്കുകയാണ്. രാവിലെ 8 മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്.
ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്‍റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്‍റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു
വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.