Image: Facebook,Instagram
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ്സ് അയ്യരും നടി മൃണാല്‍ ഠാക്കൂറും ഡേറ്റിങ്ങിലാണോ? സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഇരുവരുടേയും ബന്ധത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിലിപ്പോള്‍ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൃണാല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്.
‘കിംവദന്തികള്‍ സൗജന്യ പിആര്‍ ആണെന്നും സൗജന്യകാര്യങ്ങള്‍ തനിക്കിഷ്ടമാണെന്നും നടി പറയുന്നു. അവര്‍ സംസാരിക്കുന്നു, ഞങ്ങള്‍ ചിരിക്കുന്നു’– ഇതായിരുന്നു മൃണാലിന്‍റെ മറുപടി. അമ്മയ്ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന വിഡിയോയില്‍ ഇരുവരും ചിരിച്ചുകൊണ്ടാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രേയസ്സിനേയും മൃണാലിനേയും ചുറ്റിപ്പറ്റി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റെഡിറ്റിലാണ് ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചെന്നവകാശപ്പെടുന്ന പോസ്റ്റുകള്‍ ആദ്യമായി വന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ പലവഴി നീണ്ടതോടെ മൃണാല്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ശ്രേയസ് അയ്യര്‍ തയ്യാറായിട്ടില്ല.