സാമുദായികമായ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നതെന്ന് നടി മീനാക്ഷി. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുള്ള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി പറയുന്നു.
പക്ഷെ പുതു തലമുറയിൽ ഇതിന്‍റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ടെന്നും മീനാക്ഷി കുറിച്ചു. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കാരണം പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന്‍റെ തുടർച്ചയായി ആയിരിക്കാം എന്നും താരം വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചോദ്യം സാമുദായികമായ തുല്യത ( എല്ലാ മതത്തിലും ഉൾപ്പെടെ) സാധ്യമാണോ ...... ആദ്യമെ പറയട്ടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ചയായി ആയിരിക്കാം ഈ ചോദ്യവും ... പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിൻ്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ് ... ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ് ...അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല ... അതു കൊണ്ട് തന്നെ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത് ... പക്ഷെ പുതു തലമുറയിൽ ഇതിൻ്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്...
സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ തന്‍റെ അഭിപ്രായം പറയുന്ന വ്യക്തിയാണ് മീനാക്ഷി. ൽ മത നിരപേക്ഷത എന്നത് പൂർണ്ണമായ അർത്ഥത്തിൽ സാദ്ധ്യമാണോ എന്ന ചോദ്യത്തിന് 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നായിരുന്നു മീനാക്ഷി കുറിച്ചത്. നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്‍റിന് മീനാക്ഷിയുടെ മറുപടി മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്ന രഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്നായിരുന്നു.