seema-rahul

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ വീണ്ടും ശബ്ദരേഖയും ചാറ്റ് സ്ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്നതിന് പിന്നാലെ പിന്തുണയുമായി നടി സീമ ജി.നായര്‍. വാര്‍ത്തക്ക് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയെന്ന് സീമ പറയുന്നു. താൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി പിആര്‍ വർക്ക് ചെയ്യുകയായിരുന്നുവെന്നാണ് അധിക്ഷേപമെന്നും എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സീമ പറഞ്ഞു.  പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് കരുതണ്ടെന്നും സീമ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും രാഹുല്‍ പ്രേരിപ്പിച്ചെന്ന്  പറഞ്ഞാണ് കഴിഞ്ഞ ദിവസം  ശബ്ദരേഖ പുറത്തുവന്നത്. രാഹുലിനെതിരെ ആദ്യമായി ലൈംഗിക ആരോപണമുയര്‍ന്ന സമയം മുതല്‍ തന്നെ സീമ ജി.നായര്‍ പിന്തുണച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. .പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട് , അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്, ഇനി ഞാൻപറയട്ടെ, ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക്‌ വന്നാലും, ഞാൻ എന്‍റെ സ്റ്റേറ്റ്​മെന്‍റില്‍ ഉറച്ചു നിൽക്കും, (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട.

ENGLISH SUMMARY:

Seema G Nair is facing cyber attacks after supporting Rahul Mamkootathil. The actress stands by her statement despite allegations against her and Rahul, asserting that she won't be intimidated into silence.