റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ 50 കോടിക്ക് മുകളിൽ വേൾഡ് വൈഡ് കലക്ഷനുമായി മുന്നേറുകയാണ് ഡീയെസ് ഈറെയും പ്രേതങ്ങളും. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്ത ചിത്രം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരുടെ മനസുനിറച്ചു. അതു തന്നെയാണ് ചിത്രത്തെ അമ്പത് കോടി ക്ലബിലേക്ക് ഇത്രവേഗം നയിച്ചതും ചെറുതല്ല ചിത്രം പകരുന്ന ആകാംഷ.
പ്രേതങ്ങളെ കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിയെഴുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്. വെള്ള സാരിയുടുത്ത് നീണ്ട ദംഷ്ട്രകളുമായെത്തിയിരുന്ന ഓള്‍ഡ് ഫാഷന്‍ യക്ഷിയെ ലോക തന്നെ തിരുത്തിയിരുന്നു. ഇപ്പോള്‍ ഡീയസ് ഈറെയില്‍ രാഹുല്‍ സദാശിവനും അത്തരം പഴയ പ്രേതചിന്തകളെ തിരുത്തുകയാണ്. നിലം തൊടാതെ സഞ്ചരിക്കുന്ന പ്രേതങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ഈ ചിത്രത്തിലെ പുരുഷ പ്രേതവും. ഭൂതകാലത്തിലും ഭ്രമയുഗത്തിലും അവലംബിച്ച വേറിട്ട ചലച്ചിത്രകാഴ്ചപ്പാടുകളുടെ തുടര്‍ച്ചയായി ഡീയസ് ഈറെയെയും വിശേഷിപ്പിക്കാം.
കാഴ്ചയില്‍ മാത്രമല്ല കേള്‍വിയിലുമുണ്ട് ചില പുതുമകള്‍. പ്രേതസിനിമകളിൽ ഒരു കീഴ്വഴക്കം പോലെ കേട്ടിരുന്ന ഉച്ചത്തിലുള്ള ചിരിയിലൂടെയല്ല ഡീയെസ് ഈറെ തിയേറ്ററില്‍ ഭയം നിറയ്ക്കുന്നത്. നിശബ്ദതയുടെ ഏറ്റക്കുറച്ചിലുകളാണ് കാഴ്ചക്കാരനെ ആകാംഷയുടെ മുള്‍മുനയിലേക്ക് അടുപ്പിക്കുക. നിശബ്ദതയ്ക്ക് ഇടവേള നല്‍കുന്ന ചെറിയ ശബ്ദങ്ങള്‍ പോലും പ്രേക്ഷകരില്‍ ഭയം നിറയ്ക്കും . ആ ചലച്ചിത്രസഞ്ചാരത്തില്‍ ചിത്രം നമ്മളെതന്നെ ഒരു കഥാപാത്രമാക്കി വെള്ളിത്തിരയിലേക്ക് വലിച്ചിടും.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന്‍റെ പേരിലുമുണ്ട് ഒരു കൗതുകം. ഡീയെസ് ഈറെയുടെ അര്‍ഥം പലരും പലയിടത്തും പരതി. മരിച്ചവര്‍ക്കായി പാടിയിരുന്ന ഒരു ഗീതമായിരുന്നു ഡീയെസ് ഈറെ. തോമസ് ഓഫ് സെലാനോ എന്ന ഇറ്റാലിയന്‍ സന്യാസിയാണ് ഡീയെസ് ഈറെ എഴുതിയത് എന്ന് കരുതപ്പെടുന്നു. ഡീയെസ് ഈറെ'എന്ന ലാറ്റിന്‍ പദാവലിയെ ഉഗ്രകോപത്തിന്‍റെ ദിനമെന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താം. അന്ത്യവിധിയുടെ ദിനമാണ് കവിത പ്രതിപാദിക്കുന്നത്.