TOPICS COVERED

സൈബറിടത്ത് വൈറലായി കലണ്ടര്‍ എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച 'ഓലിക്കര സോജപ്പന്‍' എന്ന കഥാപാത്രം. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരുപാട്ട് 4K-യില്‍ പുറത്തിറങ്ങിയതോടെയാണ് ട്രോളുകളിലും മറ്റും 'സോജപ്പന്‍' നിറഞ്ഞത്.

ബാബു ജനാര്‍ദനന്‍ എഴുതി മഹേഷ് സംവിധാനംചെയ്ത ചിത്രമാണ് 'കലണ്ടര്‍'. നവ്യ നായര്‍, സെറീന വഹാബ് എന്നിവര്‍ക്കുപുറമേ പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തി. മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ചിത്രത്തില്‍ സോജപ്പന്റെ കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുന്ന പാട്ടാണ് കഴിഞ്ഞദിവസം 4K-യില്‍ വീണ്ടുമിറങ്ങിയത്. 'പച്ചവെള്ളം തച്ചിന് സോജപ്പന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫ്.പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. 

ENGLISH SUMMARY:

Olikkara Sojappan, a character played by Prithviraj Sukumaran in the movie 'Calendar,' has gone viral on social media. The song featuring Sojappan was re-released in 4K, leading to a surge in memes and online buzz surrounding the character.