പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിന് വ്യാപക വിമർശനം. ‘സാസ സാസ’ എന്ന പാട്ടിനിടയില്‍ പ്രഭുദേവയുടെ കാലിലെ തള്ള വിരലിൽ കടിക്കുന്ന രംഗമാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലിൽ കടിക്കുന്ന രംഗമുള്ളത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്ന് വിമർശനം ഉയരുന്നത്. പ്രഭുദേവയുടെ മാർക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളിൽ അഭിനയിക്കുന്നത് എന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. പ്രഭുദേവയെ നായകനാക്കി വിനൂ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൂൾഫ്’. മലയാളി താരം അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക.