ചിരിയുടെ മാലപ്പടക്കവുമായി മഴവില്‍ മനോരമയും ദിലീപ്സ് ആര്‍ക്കൈസ് സ്റ്റഡി എബ്രോഡും ചേര്‍ന്ന് സംഘടിപ്പിച്ച ബംപര്‍ ചിരി ഉല്‍സവം. കോഴിക്കോട് പന്തീരാങ്കാവ് കാപ്കോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടി കോമഡി സ്കിറ്റുകള്‍ കൊണ്ടും ഗാനസന്ധ്യ കൊണ്ടും സമ്പന്നമായിരുന്നു. നടന്‍ കോട്ടയം നസീര്‍, നടി റാണിയ റാണെ ഉള്‍പ്പടെയുള്ളവര്‍ പരിപാടിക്ക് കൊഴുപ്പേകി.  

കോഴിക്കോടിനെ ചിരിപ്പിച്ച് രസിപ്പാക്കാന്‍ ഒത്തുചേരുകയായിരുന്നു കോട്ടയം നസീറും മഴവില്‍ മനോരമ ബംപര്‍ ചിരി മത്സരാര്‍ഥികളും. പന്തീരാങ്കാവ് കാപ്കോണ്‍ സിറ്റിയിലെ കാപ്കോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ബംപര്‍ ചിരി ഉല്‍സവത്തിലെത്തയവര്‍ കിടിലന്‍ കോമഡിക്കൊപ്പം ഹൃദയം തൊട്ട പാട്ടുകളും കേട്ടാണ് മടങ്ങിയത്. പ്രശസ്ത ഗായകരായ അഫ്സലും അഖില ആനന്ദുമാണ് ഗാന സന്ധ്യക്ക് നേതൃത്വം നല്‍കിയത്. 

പ്രിന്‍സ് ആന്‍ഡ് ഫാമിലി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക റാണിയ റാണ കൂടി എത്തിയതോടെ താര സന്ധ്യയുടെ മാറ്റ് കൂടി.  ദിലീപ്സ് ആര്‍ക്കൈസ് സ്റ്റഡി എബ്രോഡ്, സിംപ്ലക്സ് വിന്‍ഡോസ് ആന്‍ഡ് ഡോര്‍സ്, പാംട്രീ, കാപ്കോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയവരാണ് ബംപര്‍ ചിരി ഉത്സവത്തിന്‍റെ പ്രായോജികര്‍. മഴവില്‍ മനോരമയുടെ ബംപര്‍ ചിരി ഉല്‍സവം മൂന്നാം പതിപ്പാണ് കോഴിക്കോട് നടന്നത്. 

ENGLISH SUMMARY:

The 'Bumper Chiri Ulsavam,' organized by Mazhavil Manorama and Dileep's Arkais Study Abroad at Capcon Convention Centre, Kozhikode, was a massive hit. The event featured stellar comedy skits by actor Kottayam Nazeer and contestants from the 'Bumper Chiri' show, a special appearance by actress Rania Rani, and a captivating musical night led by popular singers Afsal and Akhila Anand. This marked the third edition of the festival