എയർപോർട്ടിലെ ദുല്‍ഖര്‍ സല്‍മാന്‍– യോഗി ബാബു കൂടിക്കാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായി. കൗണ്ടറിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ യോഗി ബാബുവിനെ കണ്ടത്. ദൂരെ നിന്ന് ദുല്‍ഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി അഭിവാദ്യം ചെയ്തു. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ആ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തി.
'കാന്ത'യാണ് ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. എം.കെ.ത്യാഗരാജ ഭാഗവതരുടെ ജീവിതം ആസ്പദമാക്കി സെൽവമണി സെൽവരാജാണ് ചിത്രം ഒരുക്കുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നവംബര്‍ 14ന് റിലീസ് ചെയ്യും.
അതേസമയം രവി മോഹന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനാകാനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്‍റെ പേര്.