ഹസ്കി നായയുടെ ഡാൻസിങ് വീഡിയോയാണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യൽ മീഡിയ ട്രെൻഡായത്. മിൽമ ഉൾപ്പെടെ പല ബ്രാൻഡുകളും ഈ ട്രെൻഡിനെ ഏറ്റെടുത്തിരിക്കുകയാണ്. ഈ ട്രെൻഡിലൂടെ പഴയ നോർത്ത് ഇന്ത്യൻ ടിക്ക് ടോക്ക് വീഡിയോകളെ നിരവധി ഇൻസ്റ്റഗ്രാം പേജുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.
പണ്ട് ടോപ്പ് ട്രെൻഡിങ് ആയിരുന്ന ടിക്ടോക് വീഡിയോകളെ റോസ്റ്റ് ചെയ്ത് തുടങ്ങിയതാണ് ഹസ്‌കിയുടെ തുടക്കം . ആ റോസ്റ്റിന്റെ ഒടുവിൽ ഒരു പ്രധാന ട്വിസ്റ്റ് പോലെ കിടിലം സ്റ്റെപ്പുമായി വരുന്നതാണ് ഡാൻസർ ഹസ്കി. വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഡാൻസർ ഹസ്കി ചുവടുവെക്കുന്നത്.
ട്രോൾ രൂപത്തിലും ഹസ്‌കി ഡാൻസ് ട്രെൻഡാകുന്നുണ്ട്. കൂലിയുടെ ക്ലൈമാക്സിൽ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ ഇൻട്രോ സീനിൽ കാണിക്കുന്ന ഹസ്‌കികൾ ഡാൻസ് ചെയ്യുന്നതാണ് വൈറലായ വീഡിയോകളിൽ ഒന്ന്. പാട്ടിന്റെ ബിജിഎമ്മിന് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമാ താരങ്ങൾ ചുവടുവെക്കുന്ന വീഡിയോക്കും വൻ റീച്ചാണ് ലഭിക്കുന്നത്