നടന്‍ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.
മീനാക്ഷിയുടെ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് ദിലീപിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ വർഷത്തെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്