യുവനടിയുടെ ചിത്രം അറിയാതെ ലൈക്ക് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ക്ഷീണം മാറിവരുന്നതേ ഉള്ളൂ, അതിനിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പെട്ടിരിക്കുകയാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്‍റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.
രാഷ്ട്രീയത്തില്‍ പൊതുവേക്ഷീണിതനായ ഉദയനിധിക്ക് ഇതുകൂടി താങ്ങാനാവുമോയെന്നതാണ് ട്രോളന്‍മാരുടെ ചോദ്യം. നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ട്വിറ്ററിൽ നിറയുന്നത്. വാര്‍ത്ത അസംബന്ധമാണെന്ന് പ്രഖ്യാപിച്ച് ഡിഎംകെ എത്തിയെങ്കിലും തമിഴ് മാധ്യമങ്ങളും സംഗതി ഏറ്റെടുത്തതോടെ ഉദയനിധി ശരിക്കും പെട്ടു. ഉദയനിധി സ്റ്റാലിന്‍റെ കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്ന വിശദീകരണവുമായി ഡിഎംകെ വീണ്ടുമെത്തി.
നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ഉദയനിധിയോ നടിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം നിവാഷിയ്നി കൃഷ്ണന്‍റെ പേജിലെ കമന്റ് ബോക്സുകളില്‍ ഉദയനിധിക്ക് കനത്ത പ്രഹരമാണ് ഏല്‍ക്കേണ്ടിവരുന്നത്. കളിയാക്കിയും ട്രോളിയുമുള്ള കമന്റുകളാണ് നിറയെ. നിലവിൽ 4 ലക്ഷം ഫോളോവേഴ്സുള്ള നടി ഇതോടെ തമിഴകം മുഴുവൻ അറിയപ്പെടുന്ന താരമായി മാറി.