തന്‍റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓഡിയോയില്‍ പ്രതികരണവുമായി നടന്‍ അജ്മല്‍ അമീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അജ്മലിന്‍റേതെന്ന പേരില്‍ പുറത്ത് വന്ന വാട്സ്ആപ്പ് കോളുകള്‍ തന്‍റേതല്ലെന്നാണ് അജ്മല്‍ പറയുന്നത്. തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ തന്‍റെ വിഡിയോയില്‍ പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അജ്മല്‍ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളാണ് ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. നിരവധി പെൺകുട്ടികളാണ് അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റ് ചെയ്തത്. അജ്മൽ വിഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസേജുകൾ അയച്ചതായും തെളിവ് സഹിതം കയ്യിലുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.
അതേസമയം മെസജുകൾ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നാണ് അജ്മലിന്‍റെ വിശദീകരണം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്‍റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് പുറത്തുവന്നത്.