ബോളിവുഡ് എന്‍ട്രിക്ക് ഒരുങ്ങി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. വിഖ്യാത നിര്‍മാതാവും സംവിധായകനുമായ ഹന്‍സല്‍ മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡിലേക്കിറങ്ങുന്നത്. എആര്‍ റഹ്മാൻ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ആദ്യ റൊമാൻ്റിക് ഡ്രാമ എന്ന കുറിപ്പോടെയാണ് ഹാൻസലും ഔദ്യോഗികമായി ലിജോയും ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവച്ചത്.
അതേസമയം സിനിമയിലെ താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. അതിനിടെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലൂടെയായിരിക്കും എന്ന സൂചനയും വരുന്നുണ്ട്.
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന എന്നാണ് സൂചന. എപ്പോഴും സിനിമാറ്റിക് പരീക്ഷണങ്ങൾ നടത്താറുള ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും സസ്പെൻസ് ഉറപ്പാക്കുമെന്ന് ആരാധകര് പറയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ കോമ്പോ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.