മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിവാദങ്ങളും പിണറായി വിജയന്‍റെ ബയോപിക്കുമാണ് തെരഞ്ഞെടുപ്പിന് മുൻപായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സോളാർ അടക്കമുള്ള വിവാദങ്ങൾ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്. ബാലചന്ദ്ര മേനോനാണ് ഉമ്മൻ ചാണ്ടിയുടെ വേഷത്തിലെത്തുക. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനായി നിവിൻ പോളിയുമെത്തുമെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തലശേരി കലാപ കാലത്തെ പിണറായിയുടെ ഇടപെടൽ തൊട്ട് കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ നടപടികൾ വരെ സിനിമയിൽ പ്രമേയമാകുമെന്നാണ് വിവരം. ബയോപിക്കിൽ നടൻ കമൽ ഹാസനെയും ഉൾപ്പെടുത്തുമെന്നാണ് വിവരം.

ENGLISH SUMMARY:

Malayalam movies centered around the lives of prominent political figures are set to release soon. These films will explore controversial events and biographical narratives from Kerala's political landscape.