mohanlal-vrushabha

Image Credit : Facebook

മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ നവംബർ ആറിന് തിയറ്ററുകളിലേക്ക്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കന്നഡ സംവിധായകൻ നന്ദ കിഷോറാണ്. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. രണ്ടാഴ്ച്ച മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് ഫാന്‍റസി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രം തെലുങ്കിലും മലയാളത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ചിത്രം മൊഴി മാറ്റം ചെയ്തും റിലീസ് ചെയ്യും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

രാജാവിനോടും യോദ്ധാവിനോടും സമാനമായ ഒരു വേഷത്തിലാണ് ടീസറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നുണ്ട്. മികച്ച സാങ്കേതിക വിദ്യയില്‍ ഒരുക്കിയിരിക്കുന്ന വൃഷഭ പ്രേക്ഷകരെ അമ്പരപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Vrushabha movie is an upcoming Indian fantasy action drama film starring Mohanlal. Directed by Nanda Kishore, the movie is scheduled to be released on November 6 and features a stellar cast including Shanaya Kapoor and Sara S. Khan.