Image Credit : X / Instagram

ലോകയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ജീനി എന്ന തമിഴ് സിനിമയിലൂടെ ഞെട്ടിക്കാനൊരുങ്ങി കല്യാണി പ്രിയദര്‍ശന്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രവി മോഹനൊപ്പമാണ് 'ജീനി'യില്‍ കല്യാണി എത്തുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജീനിയിലെ ‘അബ്ദി അബ്ദി’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ ഹൈലറ്റ് കല്യാണിയുടെയും കൃതിയുടെയും ഗ്ലാമറസ് ഡാന്‍സാണ്. അതേസമയം പാട്ട് വൈറലായതോടെ സൈബറിടത്ത് ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഡാന്‍സില്‍ തിളങ്ങിയതാരെന്നാണ് സൈബറിടത്തെ പ്രധാന ചോദ്യം.

ഇരുവരുടെയും പ്രായം എടുത്തുപറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. 22കാരിയ്ക്ക് മുന്നില്‍ 32കാരിയ്ക്ക് പിടിച്ചുനില്‍ക്കാനായോ എന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ ചോദ്യം. 22കാരിയായ കൃതി ഷെട്ടി ഡാന്‍സില്‍ പണ്ടേ തന്‍റെ കഴിവുതെളിയിച്ച വ്യക്തിയാണ്. എന്നാല്‍ 32കാരി കല്യാണി ആദ്യമായാണ് ഇത്തരമൊരു ഫാസ്റ്റ് നമ്പര്‍ ഡാന്‍സുമായി എത്തുന്നത്. ഇരുവരുടെയും നൃത്തം താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. നൃത്തത്തില്‍ മുന്നില്‍ കൃതി തന്നെയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കല്യാണി കഴിയുന്നത്ര ശ്രമിച്ചിട്ടും കൃതിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലെന്നും കമന്‍റുകളുണ്ട്.

അതേസമയം കല്യാണിയുടെ കോണ്‍ഫിഡന്‍സിനെയും കഠിനപ്രയത്നത്തിനെയും അഭിനന്ദിക്കുന്നവരും നിരവധിയാണ്. എല്ലാമേഖലകളിലും വിജയക്കൊടി പാറിക്കാന്‍ കഴിവുളള താരമാണ് കല്യാണിയെന്നും ആരാധകര്‍ പറയുന്നു. അതേസമയം ജീനിയിലെ നൃത്തത്തില്‍ മലയാളികളില്‍ നിന്നും കല്യാണിക്ക് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പിന്നാലെ പോകാതെ സായ് പല്ലവിയെപ്പോലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യൂ എന്നാണ് ആരാധകരുടെ പക്ഷം.

ENGLISH SUMMARY:

Kalyani Priyadarshan is gearing up for the Tamil film 'Genie' after the massive success of 'Thallumaala'. The song from the movie has sparked discussions online, with comparisons between Kalyani and Kriti Shetty's dance performances.