ബോളിവുഡിന് പ്രിയപ്പെട്ട താര ജോഡികളാണ് ദീപിക പദുകോണും രണ്‍ബീര്‍ സിങ്ങും. സിനിമകളിലൂടെയും കുടുംബവിശേഷങ്ങളിലുടെയും ഇരുവരും പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കാറുമുണ്ട്. ഇപ്പോഴിതാ താരജോഡികളുടെ പുതിയ പരസ്യം വിമര്‍ശനങ്ങള്‍ക്കും ട്രോളിനും വഴിവെച്ചിരിക്കുകയാണ്. അബുദാബി ടൂറിസം വകുപ്പിന്‍റെ പരസ്യമാണ് ചര്‍ച്ചാവിഷയം.
പരസ്യത്തില്‍ ഹിജാബ് ധരിച്ചാണ് ദീപിക എത്തുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നിലപാടില്ലാത്ത ആളാണെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോയിസ് ഇല്ലേ എന്നൊക്കെ കമന്‍റുകളുണ്ട്. പണത്തിന് വേണ്ടി എന്തും ചെയ്യും ഏതു നിലപാടും മാറ്റും എന്ന് പറയുന്നവരുമുണ്ട്. മുന്‍പ് ജവാന്‍ എന്ന ചിത്രത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുത്വത്തെ ആക്ഷേപിക്കാനാണ് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതെന്നായിരുന്നു ആക്ഷേപം.
അന്ന് ദീപിക പറഞ്ഞത് ഞാന്‍ എന്ത് വസ്ത്രം ധരിക്കണമെന്നത് എന്‍റെ ഇഷ്ടമാണെന്നാണ്. ആ നിലപാടിനെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും സംഘപരിവാറും ചോദ്യം ചെയ്യുന്നത്. പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം ഹിന്ദുത്വത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രമാണോ എന്‍റെ ചോയിസ് എന്ന് പറയുകയുള്ളോ എന്നാണ് സംഘപരിവാറിന്‍റെ ചോദ്യം.
മസ്ജിദില്‍ കയറിയതുകൊണ്ടും തന്‍റെ ജോലിയുടെ ഭാഗമായതുകൊണ്ടുമാണ് ദീപിക ഈ വസ്ത്രം ധരിച്ചതെന്നും അമ്പലത്തില്‍ പോകുമ്പോള്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്ന ആളാണ് താരമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒപ്പം ദീപികയെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്‍റെ അജണ്ടയാണ് വിവാദമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.