Image Credit: Instagram.com/theprismaticcreations
താനും ഗായകന്‍ വിജയ് യേശുദാസുമായി ഉയര്‍ന്ന ഗോസിപ്പുകളില്‍ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. താനും വിജയ്‍യും കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തുക്കളാണെന്നും എന്തിന് ഡേറ്റ് ചെയ്യണമെന്നും രഞ്ജിനി ചോദിച്ചു.
'കോവിഡിന് ശേഷം ആളുകള്‍ ചിലപ്പോഴൊക്കെ സെന്‍സിറ്റീവാണ്. ചിലപ്പോള്‍ ഇന്‍സെന്‍സിറ്റീവും. ഇതിന് ഉദാഹരണമായി എന്നെയും വിജയ്‍ യേശുദാസിനെയും പറ്റി വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നോക്കിയാല്‍ മതി. ഇന്‍സെന്‍സിറ്റീവായി വാര്‍ത്ത വന്നാല്‍ പ്രതികരിക്കുന്നത് വരെ അത് തുടരുകയാണ്. അതിനാലാണ് ഒരു തവണ പ്രതികരിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചു' എന്നാണ് രഞ്ജിനി പറഞ്ഞത്. അവതാരിക രഞ്ജിനി ഹരിദാസിനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് രഞ്ജിനിയുടെ പ്രതികരണം.
വിജയും ഞാനും ഡേറ്റിങിലാണ് എന്നാണ് വാര്‍ത്ത വന്നത്. എന്‍റെ കുട്ടികാലം മുതലുള്ള സുഹൃത്താണ്. ഞാന്‍ ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ് എന്നും രഞ്ജിനി പറഞ്ഞു. സുുഹൃത്തുക്കളുമായി പ്രണയത്തിലാകാമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സുഹൃത്തുക്കളുമായി ഞാന്‍ ഡേറ്റിങ് ചെയ്തിട്ടുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുമായി പിന്നീട് ബ്രേക്കപ്പായി. ആ സൗഹൃദവും എനിക്ക് നഷ്ടപ്പെട്ടു എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.
താനും രഞ്ജിനി ഹരിദാസും തമ്മില്‍ പുറത്തുവന്ന വാര്‍ത്തകളെ പറ്റിയും രഞ്ജിനി ജോസ് പോഡ്കാസ്റ്റില്‍ പറഞ്ഞു. താനും രഞ്ജിനിയും ലെസ്ബിയൻ കപ്പിളാണെന്ന തരത്തിലായിരുന്നു പ്രചാരണം. കണ്ണ് മഞ്ഞയായിട്ടുള്ളവർ എല്ലാം മഞ്ഞയായിട്ട് കാണുന്നു. ഇതൊക്കെ കാരണമാണ് ആളുകൾ വളരെ ഇൻസെൻസിറ്റീവാണെന്ന് ഞാൻ പറഞ്ഞതെന്നും രഞ്ജിനി പറഞ്ഞു.
റാം നായർ എന്നയാളുമായി 2013ൽ ആയിരുന്നു രഞ്ജിനി ജോസിന്റെ വിവാഹം. 2018 ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.