ആയിഷയ്ക്കും ഇഡിക്കും ശേഷം ആമിര്‍ പള്ളിക്കലിന്‍റെ സംവിധാനത്തില്‍ പുതിയ ചിത്രം 'പ്രേംപാറ്റ' വരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സിനിമയുടെ ലോഞ്ചിങ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലിജീഷ് കുമാറാണ്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്‍റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ ചിത്രം നിര്‍മിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.