മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയായ ‘ആട്’ സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പൻ ബജറ്റിൽ ഫാന്റസി എന്റർടെയ്നറായാണ് ആട് 3 എത്തുക, ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സൃന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ധര്‍മജനും വിനായകനും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. ചിത്രത്തില്‍ ഡ്യൂഡ് എന്ന കഥാപാത്രമായിട്ടാണ് വിനായകന്‍ എത്തുന്നത്. ക്യാപ്റ്റൻ ക്ലീറ്റസ് എന്നാണ് ധര്‍മജന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ വലിയ രീതിയിലാണ് ആഘോഷമാക്കുന്നത്.