തിരശീലയിലെ ഒളിമങ്ങാത്ത സൗന്ദര്യം സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്ന് 29 വർഷം. മരണ ശേഷം ആഘോഷിക്കപ്പെട്ട കലാകാരി ഇന്നും പ്രേക്ഷമനസിലുണ്ട്. ആന്ധ്രയിലെ ഏലൂരിൽ നിന്നും കോടമ്പകത്തെത്തിയ വിജയലക്ഷ്മി ആരാധകരുടെ പ്രിയപ്പെട്ട സിൽക്ക് സ്മിതയായത്, സിനിമയെ വെല്ലുന്ന കഥപോലെയാണ്.
കന്നഡ ചിത്രമായ ബെഡിയിലൂടെ അരങ്ങേറ്റം. വണ്ടിച്ചക്രം വഴിത്തിരിവായി. സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ഗ്യാരന്‍റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും സിൽക്ക് അഭിവാജ്യ ഘടകമായി.
പലപ്പോഴും നായകൻമാരേക്കാലും പ്രതിഫലം വാങ്ങിയിരുന്നു, ഓരോ ഐറ്റം ഡാൻസിനും. 17 വർഷം കൊണ്ട് അഭിനയിച്ചത് 450 ലേറെ സിനിമകൾ. ഡാൻസ് രംഗങ്ങളിൽ കാഴ്ചവെച്ച വശ്യത സംഘട്ടനരംഗങ്ങളിലും പ്രകടിപ്പിക്കാൻ സ്മിതയ്ക്ക് കഴിഞ്ഞു.
തന്റെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും മുന്‍പ് 36-ാം വയസ്സില്‍ ജീവിതത്തിന്റെ ടേക്കിന് കട്ട് പറഞ്ഞു സ്മിത. മരിച്ച് വർഷങ്ങൾക്കപ്പുറംവും അവർ പ്രേക്ഷക മനസിൽ ജീവിക്കുന്നു. മരണാനന്തരം വിവിധ ഭാഷകളിൽ സ്മിതയുടെ ജീവിതം സിനിമയായി.