TOPICS COVERED

നടി അന്ന രേഷ്മ രാജനെ കാണാനെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ നില്‍ക്കുന്ന സ്ഥലത്തുനിന്നും തള്ളി നീക്കിയ ശേഷം ബൗൺസര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയിൽ കാണാം.

യുവാവിനെ മർദിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല, ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാന്‍ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. വിഡിയോ വൈറലായതോടെ  നടിക്കെതിരെയും സംഘാടകർക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ENGLISH SUMMARY:

Anna Reshma Rajan is facing backlash after a video surfaced showing a man being assaulted by a lady bouncer. The incident, where the man was allegedly trying to give flowers to the actress, has sparked outrage and criticism online.