ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസാപ്രവാഹമാണ്. സിനിമ, രാഷ്​ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിന്നുമുള്ള നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് പുരസ്കാര നിറവില്‍ മോഹന്‍ലാലിന് അഭിനന്ദനമറിയിച്ചത്. 

ഇതിനിടയ്​ക്ക് സംവിധായകനും നടനുമായ സാജിദ് യഹിയ പങ്കുവച്ച ഫേസ്​ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇനി ദാദാസാഹേബ് ഫാൽക്കെ പുരസ്​കാരവും പത്മഭൂഷണും ലഭിക്കാന്‍ യോഗ്യനായ നടന്‍ മമ്മൂട്ടിയാണെന്നാണ് സാജിദ് ഫേസ​ബുക്കില്‍ കുറിച്ചത്. 'ഇനി ദാദാസാഹേബ് ഫാൽക്കെ അവാർഡിനും പത്മഭൂഷണിനും 100% യോഗ്യനായ ഒരേയൊരു നടൻ – നമ്മുടെ മമ്മൂക്കയാണ്. വരും വർഷങ്ങളിൽ ആ ബഹുമതികൾ അദ്ദേഹത്തെ തേടി വരട്ടെ…,' എന്നാണ് സാജിദ് യഹിയ കുറിച്ചത്. 

അതേസമയം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിലേക്ക് എത്തുന്നത്. പുരസ്​കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. 48 വർഷത്തെ എന്റെ സിനിമ ജീവിതത്തിലെ കിട്ടിയ ഒരു ഏറ്റവും വലിയ ഒരു അവാർഡ് ആയിട്ട് ഞാൻ ഇതിനെ കാണുന്നു. ഈ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു എന്നും ജൂറിയോടും കേന്ദ്രസര്‍ക്കാരിനോടും സഹപ്രവർത്തകരോടും കുടുംബത്തോടും പ്രേക്ഷകരോടും നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Mohanlal receives Dadasaheb Phalke Award, sparking discussions about Mammootty's eligibility. The award, a pinnacle in Indian cinema, has generated widespread appreciation and calls for recognition of other deserving actors.