സാമ്പത്തിക തർക്കത്തെ തുടർന്ന് കേരളത്തിൽ വിലക്കേർപ്പെടുത്തിയിരുന്ന 'കാന്താര 2' സിനിമയുടെ പ്രദർശനത്തിനുള്ള വിലക്ക് നീക്കി. ഫിലിം ചേംബറിൻ്റെ മധ്യസ്ഥതയിൽ നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തർക്കം പരിഹരിച്ചു.
ആദ്യ ആഴ്ചയിലെ കളക്ഷന്റെ 55% വിഹിതം വിതരണക്കാർക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ധാരണയായത്. ഈ തീരുമാനത്തോടെ കേരളത്തിലെ സിനിമാ പ്രേമികൾക്ക് കാന്താര കാണാനുള്ള അവസരം ഒരുങ്ങി.
ENGLISH SUMMARY:
Kantara 2 is set to screen in Kerala after resolving the financial dispute. The film's release ban has been lifted following mediation by the Film Chamber, allowing moviegoers to enjoy it in theaters.