ഇങ്ങനെയാണോ അന്നേ ഡാന്‍സ് കളിക്കുന്നത്? അങ്ങോട്ട് മാറി നിന്നേ, ഞാന്‍ കാണിച്ചു തരാം– ഈ ലൈന്‍ ആയിരുന്നു ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്ന ചേച്ചിയുടെ സീന്‍. ഉദ്ഘാടനവേദിയില്‍ അന്ന രാജനെ സൈഡാക്കി യുവതിയുടെ പൊളിഡാന്‍സ്. സൗബിൻ ഷാഹിർ തകർത്താടിയ ‘മോണിക്ക’ ഗാനത്തിനാണ് യുവതി ചുവടുവയ്ക്കുന്നത്. സെറ്റുമുണ്ട് ധരിച്ച് നിറഞ്ഞ ചിരിയോടെയും ആത്മവിശ്വാസത്തോടെയുമുള്ള ചുവടുകള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
അതേസമയം തന്നെ യുവതി ഡാന്‍സ് തുടങ്ങിയതോടെ മാറിനിന്ന് ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന അന്ന രാജനെയും വിഡിയോയില്‍ കാണാം. ‘അടുത്ത ഉദ്ഘാടനം ചേച്ചി തൂക്കി’ എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്, സ്റ്റേജിൽ കയറി ഒരു ചമ്മലും ഇല്ലാതെ ഇങ്ങനെ ഡാൻസ് കളിക്കാനും വേണം ഒരു ആത്മവിശ്വാസം എന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ആവേശത്തിനൊത്തങ്ങ് ചേച്ചി കളിച്ചുവെന്ന് പറഞ്ഞ് നിറഞ്ഞ പിന്തുണയാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.
ഉദ്ഘാടനവേദിയാണോ ഓണാഘോഷവേദിയാണോയെന്ന് വ്യക്തമല്ല. അന്നാ രാജനുള്‍പ്പെടെ ആഘോഷത്തിന്റെ പ്രതീതിയുണര്‍ത്തുന്ന വേഷത്തിലാണെത്തിയത്. pink.heaven.official എന്ന പേജില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.