TOPICS COVERED

സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷ് നായകനായ സിനിമയാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ ഒരു സീനിൽ മാധവിന്റെ പ്രകടനവും ഡയലോഗും സോഷ്യൽ മീഡിയയിൽ ട്രോൾ മെറ്റീരിയലായി പ്രചരിക്കുകയാണ്. ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട്... നമ്മൾ അനാഥരാണ്... ഗുണ്ടകൾ അല്ല’ എന്ന ഡയലോഗാണ് ട്രോളായത്. ഇപ്പോഴിതാ, ഈ ട്രോൾ പാട്ടായി പാടിയിരിക്കുകയാണ് മാധവ്.

മാധവും കൂട്ടുകാരും ചേർന്നാണ് 'എന്തിനാടാ കൊന്നിട്ട്, നമ്മൾ അനാഥരാണ് ഗുണ്ടകളല്ല' എന്ന ഡയലോഗ് പാട്ടിന്റെ രൂപത്തിൽ ആലപിക്കുന്നത്. ‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’ എന്നാണ് വിഡിയോ ക്യാപ്ഷൻ. നേരത്തെ ഈ ട്രോളുകളോട് പ്രതികരിച്ച് മാധവ് സുരേഷ് രംഗത്ത് എത്തിയിരുന്നു.

‘സത്യസന്ധമായി പറഞ്ഞാൽ കുമ്മാട്ടിക്കളിയിൽ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാൻവാസോ ആയിരുന്നില്ല. എന്നാൽ, അതുകാരണമുള്ള ട്രോളുകളിൽ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ പണി നിർത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകൾ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന്, ഞാൻ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാൽ പൊയ്ക്കൊള്ളാം. അതിനി അങ്ങനെയല്ലെങ്കിൽ ഞാൻ ഇവിടെത്തന്നെ കാണും. ഞാനത് ചെയ്തു, ഇനി മാറ്റാൻ കഴിയില്ല. പക്ഷേ, അന്ന് ഞാൻ ഒന്നുകൂടെ ആലോചിച്ചാൽ മതിയായിരുന്നു. എന്റെ അടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. അങ്ങനെ സംഭവിക്കാറുണ്ട്, എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളത്. എല്ലാകാലത്തും എല്ലാ താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്. സ്ക്രിപ്റ്റ് പറയുമ്പോൾ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോകുമ്പോൾ വേറൊരു കഥയാവും. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ ഇത്ര ബജറ്റിൽ, ഈ കാൻവാസിൽ ചെയ്യാനുള്ള പ്രൊഡക്ഷനായിരിക്കും പദ്ധതിയിടുന്നത്. ഷൂട്ടിങ് തീരുമ്പോൾ കണക്കെടുത്തുനോക്കിയാൽ അതിന്റെ പകുതിയുടെ പകുതി പോലും വന്നുകാണില്ല’.– മാധവ് പറഞ്ഞു.

ENGLISH SUMMARY:

Madhav Suresh is in the news for his reaction to the trolls about his movie Kummattikali. He has responded to the criticism and even created a song out of the viral dialogue.