മഹാ കുംഭമേളയിലൂടെ വൈറലായി മാറിയ മൊണലിസ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം നാഗമ്മയുടെ പൂജ കൊച്ചിയില്‍ നടന്നു. ജീലി ജോര്‍ജ് നിര്‍മിച്ച് പി.കെ.ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍.
ഗോതമ്പിന്‍റെ നിറവും ചാര കണ്ണുകളുമായി മഹാ കുംഭമേളയിലൂടെ താരമായി മാറിയ മൊണലിസ മലയാളത്തിന്‍റെ പ്രിയ നായികയാവാന്‍ ഒരുങ്ങുകയാണ്. ജീലി ജോര്‍ജ് നിര്‍മിച്ച് പി.കെ.ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള മൊണലിസയുടെ അരങ്ങേറ്റം.
കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയില്‍ ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മലയാള സിനിമയില്‍ അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മോണലിസ എല്ലാ മലയാളികള്‍ക്കും ഓണാശംസകളും നേര്‍ന്നു. കൈലാഷ് നായകനായി എത്തുന്ന ചിത്രം മലയാളം. തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.