തന്‍റെ പ്രഥമ സിനിമ സംവിധാന സംരംഭം പ്രാഥമിക ഘട്ടത്തിലെന്ന് പ്രകാശ് വർമ മനോരമ ന്യൂസിനോട്. നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ല. പെട്ടെന്ന് നെഗറ്റീവ് റോൾ ചെയ്യാൻ താൽപര്യമില്ല. എന്നാൽ സംവിധായകൻ തന്നിൽ കാണുന്നത് ഏത് ക്യാരക്ടർ എന്നത് നോക്കി അതു നിശ്ചയിക്കും. പുതിയ സിനിമയുടെ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.