വിനീത് ശ്രീനിവാസന്‍ സംവിധാനം കരം സിനിമയുടെ ട്രെയിലര്‍ പുറത്ത്. സ്ഥിരം ഫീല്‍ ഗുഡ് ശൈലികള്‍ വിട്ട് ആക്ഷന്‍ മോഡ് പിടിച്ചിരിക്കുകയാണ് ഇത്തവണ വിനീത്. നോബിള്‍ ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ട്രെയിലറില്‍ ചെന്നൈ പാസത്തിനും സാമ്പാര്‍ സാദത്തിനും പകരം ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് കാണാനാവുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വമ്പന്‍ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വിശാഖ് സുബ്രഹ്മണ്യത്തിന്‍റെ മെറിലാൻഡ് സിനിമാസും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.