image/Sreekumar EV/ manorama
വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ബോളിവുഡ് നടിയാണ് സ്വരഭാസ്കര്‍. സെക്ഷ്വാലിറ്റിയെക്കുറിച്ച് താരം നടത്തിയ പരാമര്‍ശം വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. എല്ലാ വ്യക്തികളും ബൈസെക്‌ഷ്വലാണെന്ന് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.
ഹെട്രോ സെക്‌ഷ്വാലിറ്റി എന്നത് ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു പ്രത്യയശാസ്ത്രമാണെന്നും സ്വര കൂട്ടിച്ചേര്‍ത്തു. ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും സ്വര പറഞ്ഞു.
സെക്‌ഷ്വാലിറ്റിയെ കുറിച്ചുള്ള തന്റെ വെളിപ്പെടുത്തലിലൂടെ മഹാരാഷ്ട്രയിലെ ഭർത്താവിന്റെ കരിയറിനെ പോലും ബാധിക്കുമെന്നും സ്വര പരിഹാസ രൂപേണ പറഞ്ഞു. ഉത്തർപ്രദേശിലും സാഹചര്യം അനുകൂലമായിരിക്കില്ലെന്ന് സ്വര കൂട്ടിച്ചേർത്തു. നേരത്തെ ഡിംപിളിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റും സ്വര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. 2023ൽ സ്വര ഒരു പെൺകുഞ്ഞിനു ജൻമം നൽകി. അമ്മയായ ശേഷം ഐഡന്റിറ്റി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതായും സ്വര വെളിപ്പെടുത്തിയിരുന്നു.