സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍. ദ് ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ ലോഞ്ച് മുംബൈയില്‍ നടന്നു. ഷാറൂഖിനെപ്പോലെ ആര്യനും പ്രേക്ഷകരെ കയ്യിലെടുത്തു. കയ്യില്‍ സ്ലിങ് ഇട്ട് എത്തിയ കിങ് ഖാന്‍ തന്നെയിരുന്നു മുഖ്യ അവതാരകന്‍.
മന്നത്തിലെ സിസിടിവി ദൃശ്യം അവന്‍ യൂട്യൂബില്‍ ഇടുമോ എന്ന ആമുഖത്തോടെയാണ് ഷാറുഖ് ട്രെയിലര്‍ ലോഞ്ചിന് തുടക്കമിട്ടത്. തനിക്ക് ഒരുപാട് സമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ താന്‍ അതിനുള്ള ഒരുക്കം നടത്തിയിട്ടുണ്ടെന്നും ആര്യന്‍ ഖാന്‍ പറഞ്ഞു.
ഈ പരമ്പരയുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അമ്മയെ വേദിയിലേക്ക് വിളിച്ചപ്പോള്‍ ആര്യന്‍ പിതാവിന്‍റെ ശൈലിയിലാണ് സംസാരിച്ചത്. ഏറെ സ്നേഹത്തോടെയാണ് താൻ ഈ പരമ്പര ഒരുക്കിയതെന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചാൽ ക്ഷമ ചോദിക്കുന്നുവെന്നും ആര്യന്‍ പറഞ്ഞു. ബോളിവുഡിനെ ഗോസിപ്പുകളും വിവാദങ്ങളും ബന്ധങ്ങളും ആസ്പദമാക്കിയാണ് പരമ്പര. അടുത്തമാസം 18നാണ് പരമ്പര ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.