പരീക്കുട്ടിയുടെ വീട്ടില്‍ ചെമ്മീന്‍ സിനിമയുടെ അറുപതാംപിറന്നാള്‍ ആഘോഷം. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയായിരുന്നു ഒത്തുചേരല്‍. ചെമ്മീന്‍ സിനിമയുടെ ശില്‍പികളുടെ അടുത്തതലമുറയാണ് പരീക്കുട്ടിയുമൊത്ത് ആഘോഷിക്കാനെത്തിയത്.
പളനിയെ അവതരിപ്പിച്ച സത്യന്‍റെ മകന്‍ സതീഷ് സത്യന് ചെമ്മീനിന്‍റെ അറുപതാം പിറന്നാള്‍ മധുരം നല്‍കി പരീക്കുട്ടിയെന്ന കൊച്ചുമുതലാളിയായ മധു. സിനിമപോലെ പ്രശസ്തമായ പാട്ടുകളെഴുതിയ വയലാറിന്‍റെ മകന്‍ ശരത് ചന്ദ്രവര്‍മ. ചെമ്മീനില്‍ ചെറിയ വേഷമിട്ട നിലമ്പൂര്‍ ആയിഷയും ഓര്‍മകള്‍ പുതുക്കി. എല്ലാം ആസ്വദിച്ച് മധു.
പാട്ടുപാടാനും ഒപ്പംചേരാനും യുവതലമുറയിലെ ഗായിക രാജലക്ഷ്മി ഉള്‍പ്പടെയുള്ളവര്‍ എത്തി.സഹപ്രവര്‍ത്തരുടെ അടുത്തതലമുറയെ കാണാനും സംസാരിക്കാനുമുള്ള അവസരം മധുവും പാഴാക്കിയില്ല.