തന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കാവ്യ മാധവന്‍. ഇപ്പോഴിതാ, ലക്ഷ്യയുടെ പുതിയ മോഡലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ . ദിലീപിന്‍റെയും മഞ്ജുവാര്യരുടെയും മകളായ ഡോ. മീനാക്ഷി ദിലീപാണ് ലക്ഷ്യയുടെ പുതിയ മോഡലായി എത്തിയിരിക്കുന്നത്.
ഓണം സാരിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റ് പി.എസ്.ഉണ്ണിയാണ്. ജീസ് ജോൺ ആണ് ഫൊട്ടോഗ്രാഫർ. മനോജ് കെ. ജയന്‍റെ മകൾ കുഞ്ഞാറ്റ അടക്കം ഒട്ടേറെപ്പേരാണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയത്.
നേരത്തെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം മീനാക്ഷി നൃത്തം ചെയ്യുന്നതും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.