dhanush-murunal-takur-gossip

നടി മൃണാള്‍ താക്കൂറും നടന്‍ ധനുഷും ഡേറ്റിങ്ങിലാണെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മൃണാൾ താക്കൂർ. ‘ഒൺലി കോളിവുഡി’നു നൽകിയ അഭിമുഖത്തിലായിരുന്നു മൃണാളിന്റെ പ്രതികരണം.

ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്നും ഇത്തരം ഗോസിപ്പു കഥകളെ തമാശയായാണ് കാണുന്നതെന്നും താരം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് മൃണാളിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതും മൃണാള്‍ അഭിനയിച്ച ‘സണ്‍ ഓഫ് സർദാർ 2’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ഇരുവരും ഒരുമിച്ച് എത്തിയതുമായിരുന്നു ഇത്തരത്തിലെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്‍റെ അടിസ്ഥാനം. എന്നാല്‍ താനല്ല, അജയ് ദേവ്ഗണിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് എത്തിയതെന്നും, പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിച്ച് തല പുകയ്‌ക്കേണ്ടെന്നുമാണ് മൃണാള്‍ താക്കൂര്‍ പറയുന്നത്.

മൃണാള്‍ താക്കൂറിന്‍റെ വാക്കുകളിങ്ങനെ, ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അറിയാം. അത് കണ്ടപ്പോൾ തമാശയായി തോന്നി. സൺ ഒഫ് സർദാർ 2വിന്റെ പ്രദർശനത്തിലേയ്ക്ക് ധനുഷിനെ ഞാൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. നടൻ അജയ് ദേവ്‌ഗണാണ് ക്ഷണിച്ചത്. പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിച്ച് തല പുകക്കേണ്ട.

ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്‌ക് മേയ്ക്കായി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ കഴിഞ്ഞ ജൂലായിൽ സംഘടിപ്പിച്ച പാർട്ടിയിലും മൃണാൾ പങ്കെടുത്തിരുന്നു. ധനുഷും മൃണാളും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും കനിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ സഹോദരിമാരായ ഡോ.കാർത്തികയെയും വിമല ഗീതയെയും മൃണാൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നതും ഇവരുടെ സ്നേഹബന്ധത്തിന്‍റെ തെളിവാണെന്നാണ് നെറ്റിസണ്‍സിന്‍റെ കണ്ടെത്തല്‍. 

ENGLISH SUMMARY:

Mrunal Thakur dating rumors with Dhanush have been circulating, which she addresses directly. She clarifies that Dhanush is a good friend and dismisses the rumors as humorous, emphasizing his attendance at the 'Sun of Sardar 2' screening was due to Ajay Devgn's invitation.